SIXTH WEEK OF SCHOOL INTERNSHIP PHASE 2
Sixth week(08/08/2022-12/08/2022)
Day 24(08/08/2022)
നാഗസാക്കി- ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായിട്ടുള്ള പരിപാടികളോടെയാണ് ആറാമത്തെ ആഴ്ച ആരംഭിച്ചത്. സുഡാക്കോ പക്ഷികളെ നിർമ്മിച്ച് സ്കൂളിലെ ചെടികൾ അലങ്കരിക്കുന്ന തിരക്കിലായിരുന്നു കുട്ടികൾ. NCC, JRC, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വളരെ വിപുലമായ രീതിയിലാണ് ഹിരോഷിമ നാഗസാക്കി ദിനം സ്കൂളിൽ ആഘോഷിച്ചത്. എട്ടാം ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രത്യേക അസംബ്ലി യോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. അസംബ്ലിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഹിരോഷിമ ദിന സന്ദേശം കുട്ടികളുമായി പങ്കുവെച്ചു. തുടർന്ന് കുട്ടികളുടെ പ്രസംഗവും കവിത ആലാപനവും അസംബ്ലിയിൽ ഉണ്ടായിരുന്നു. സുഡോക്കു പക്ഷികളെ കുറിച്ചുള്ള കഥയും അസംബ്ലിയിൽ കുട്ടികൾ പങ്കുവെച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മൈ മിലേക്ക് കുട്ടികളെ തയ്യാറാക്കുന്നതിൽ ഞങ്ങൾക്ക് പങ്കു ചേരുന്നതിനു സാധിച്ചു. തുടർന്ന് സ്കൂളിൽ നിന്നും ഞെക്കാട് വരെ റാലി സംഘടിപ്പിച്ചു. റാലിയിലും ഞങ്ങൾക്കു പങ്കുചേരാൻ സാധിച്ചതിൽ വളരെയധികം സന്തോഷമായി. സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായിട്ടുള്ള പരിപാടികളുടെ തയ്യാറെടുപ്പുകളുടെ തിരക്കിലായിരുന്നു സ്കൂൾ. വിവിധ ഇന്ത്യൻ വസ്ത്രധാരണത്തിലുള്ള കുട്ടികളെ തയ്യാറെടുക്കുന്ന തിനുള്ള ചുമതല ഞാൻ, അക്ഷര,ശ്രീലക്ഷ്മി, അമൃത തുടങ്ങിയവരടങ്ങുന്ന സംഘത്തെ ഏൽപ്പിച്ചു. ഞങ്ങൾ 11 പേരും സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് ഓരോ ചുമതലകൾ ഏറ്റെടുത്തു. ഇന്നത്തെ ദിവസം അഞ്ചാമത്തെ പിരീഡ് 9b class എടുക്കുന്നതിനായി പോയി. സംഗീത ടീച്ചർ ക്ലാസ് നിരീക്ഷിക്കാൻ എത്തുന്നുണ്ട് എന്ന് അറിഞ്ഞ ഒരു ആകുലതയോടെയാണ് ക്ലാസിലേക്ക് പ്രവേശിച്ചത്. പക്ഷേ അധ്യാപിക എത്തിച്ചേർന്നിട്ടുണ്ടായിരുന്നില്ല . സമഭുജ ത്രികോണ ത്തിന്റെ മാതൃക കാണിച്ചു കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. കുട്ടികൾ സമഭുജത്രികോണം മാതൃക തിരിച്ചറിഞ്ഞു, തുടർന്ന് പൈഥഗോറസ് സിദ്ധാന്തം ഉപയോഗിച്ച് ഉന്നതി കണ്ടെത്തി. കുട്ടികൾ കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ പഠിക്കാതെ വരുന്നത് ക്ലാസ്സ് സുഖമായി മുന്നോട്ടു പോകുന്നതിൽ തടസ്സം സൃഷ്ടിച്ചു. ക്ലാസിന്റെ പകുതിയായപ്പോൾ രണ്ടുകുട്ടികൾ അവസാനത്തെ രണ്ട് ഡെസ്കിനിടയിൽ ഒളിച്ചിരിക്കുന്നുണ്ട് എന്ന മറ്റൊരു കുട്ടി എനിക്ക് സൂചന നൽകി. അക്ഷയ് അതുൽ എന്നീ കുട്ടികളായിരുന്നു ഡെസ്കിനിടയിൽ ഒളിച്ചിരുന്നത്. ഡെസ്കിനിടയിൽ ഒളിച്ചിരിക്കാൻ ഉള്ള കാരണം തിരക്കിയപ്പോൾ മറ്റു കുട്ടികൾ അടിച്ചതിനാൽ ആണെന്ന് പറഞ്ഞത്. ആ കുട്ടികളെ മാറ്റിയതിനുശേഷം ഞാൻ ക്ലാസ്സ് തുടർന്നു. ചതുരത്തിന് ചുറ്റളവും, പരപ്പളവും കണ്ടെത്തിയതിനു ശേഷം കുട്ടികൾക്ക് ഒരു തുടർപ്രവർത്തനം നൽകി. ശേഷം അതുൽ അക്ഷയ് എന്ന രണ്ടു കുട്ടികളുടെ ഞാൻ സംസാരിച്ചു. ക്ലാസ്സിൽ ഇന്ന് ഉണ്ടായ സംഭവത്തിൽ ഞാൻ എന്റെ വിഷമം അറിയിച്ചു. എന്നോട് മാപ്പു പറയുകയും, അറിയിക്കരുത് എന്ന് അപേക്ഷിക്കുകയും ചെയ്തു ആയതിനാൽ ഇത്തവണ ഞാൻ ആ കാര്യം HM നെ അറിയിച്ചില്ല.
ഇന്നത്തെ ദിവസം കൃത്യം 9.10 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. രാവിലെ തന്നെ ഞങ്ങളുടെ ക്ലാസ് നിരീക്ഷിക്കുന്നതിനു സംഗീത ടീച്ചർ സ്കൂളിൽ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു. സംഗീത ടീച്ചർ ക്ലാസ് നിരീക്ഷിക്കാൻ എത്തിച്ചേരുന്നതിന്റെ പരിഭ്രമം എല്ലാവരിലും ഉണ്ടായിരുന്നു.എനിക്ക് രണ്ടാമത്തെ പിരിഡ് 9B യിൽ ക്ലാസ് ഉണ്ടായിരുന്നു. അതിനു ശേഷം സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രയിൽ പങ്കെടുക്കാൻ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനായി പോയി. ഇന്നത്തെ ദിവസം അഞ്ചാമത്തെ പിരിഡ് അക്ഷര ടീച്ചരുടെ ക്ലാസ് നിരീക്ഷിക്കുന്നതിനായി പോയി. അതിനു ശേഷം വീണ്ടും 9ബി ക്ലാസ് എടുത്തു.9b ഗണിത അദ്ധ്യാപിക വൃത്തങ്ങൾ എന്ന പാഠം കൂടി തീർത്തു കൊടുക്കണം എന്ന് എന്നോട് പറഞ്ഞു. ഞാൻ എന്റെ പരമാവധി ശ്രമിക്കാം എന്ന് പറഞ്ഞെങ്കിലും എത്രത്തോളം ആ പാഠഭാഗം തീർക്കാൻ കഴിയുമോ എന്ന ആശങ്ക എനിക്കുണ്ടായി. രണ്ടാമത്തെ പിരീഡ് 9B ക്ലാസ്സ് എടുക്കുന്നതിനായി പോയി. എന്റെ ക്ലാസ് നിരീക്ഷിക്കുന്നതിനായി സംഗീത ടീച്ചർ ക്ലാസിൽ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു.സമചതുര ത്തിന്റെ മാതൃക കാണിച്ചു കൊണ്ടാണ് ഞാൻ ക്ലാസ് ആരംഭിച്ചത്. കുട്ടികൾ മാതൃക തിരിച്ചറിഞ്ഞു. മുൻ ക്ലാസുകളിൽ പോലെ തന്നെ ആൺകുട്ടികൾ പൊതുവേ ക്ലാസ്സ് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഞാൻ അവരെ കൂടി പഠനപ്രവർത്തനങ്ങൾക്ക് കൊണ്ടുവരാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ക്ലാസിന്റെ പകുതിയായപ്പോൾ സംഗീത ടീച്ചർ എന്റെ ക്ലാസ്സിൽ നിന്നും സജിൻ സാറിന്റെ ക്ലാസ് നിരീക്ഷിക്കുന്നതിനായി പോയി.സമചതുരവുo സമഭുജത്രികോണവും ഒരു പ്രത്യേക രീതിയിൽ വെട്ടിയെടുത്തുണ്ടാക്കിയ ലംബത്തിന്റെ പരപ്പളവും, ചുറ്റളവും കാണുന്നതിനുള്ള പ്രവർത്തനമായിരുന്നുഇന്നത്തെ ക്ലാസ്സിൽ ചർച്ച ചെയ്തത്. ഉച്ചയ്ക്കുശേഷം ആറാമത്തെ പിരീഡ് 9b class എടുക്കുന്നതിനായി പോയി. പുതിയ സംഖ്യകൾ എന്ന പാഠഭാഗത്തിലെ ഹരണം എന്ന ഭാവം പഠിപ്പിച്ചു. ആൺകുട്ടികളുടെ ബഹളം കാരണം ക്ലാസ് നന്നായി എടുക്കാൻ സാധിച്ചില്ല. കണക്കിലെ കുറച്ച് അടിസ്ഥാനവിവരങ്ങൾ പകർന്നുകൊടുക്കാൻ എനിക്ക് ഈ പിരീഡ് സാധിച്ചു ഇന്നത്തെ ദിവസം നാലാമത്തെ പീരീഡ് ആകാശ് സാറിന്റെ ക്ലാസ് നിരീക്ഷിക്കുന്നതിനായി 9C പോയി.
Day 26(11/08/2022)
രാവിലെ 9.10ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഞങ്ങളുടെ കോളേജിലെ രമ്യ ടീച്ചർ,സംഗീത ടീച്ചർ, വിജി ടീച്ചർ, ധന്യ ടീച്ചർ എന്നിവർ ക്ലാസുകൾ നിരീക്ഷിക്കുന്നതിനായി സ്കൂളിൽ എത്തിച്ചേർന്നു. രാവിലെ തന്നെ ഞാൻ 9b യിലെ ഗണിത അധ്യാപികയെ കാണുന്നതിനായി പോയി വൃത്തങ്ങൾ എന്ന പാഠഭാഗം എങ്ങനെ പഠിപ്പിക്കണമെന്ന നിർദേശം അധ്യാപിക എനിക്ക് നൽകി. ഇന്നത്തെ ദിവസം അഞ്ചാമത്തെ പിരീഡ് 9b class എടുക്കുന്നതിനായി പോയി മഞ്ജു ടീച്ചറുടെ നിർദേശപ്രകാരം വൃത്തങ്ങൾ എന്ന പാഠഭാഗത്തിലെ പ്രവർത്തനങ്ങൾ പഠിപ്പിച്ചു ക്ലാസ്സ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ കോൽക്കളിക്കും
ദഫ് മുട്ടിനും താല്പര്യമുള്ള കുട്ടികൾ വരുവാനുള്ള നോട്ടീസ് ക്ലാസ്സിൽ വായിച്ചു. അപ്പോൾ തന്നെ ആൺകുട്ടികളിൽ ഭൂരിഭാഗംപേരും ക്ലാസിനു പുറത്തേക്ക് പോയി. അതിനുശേഷം 5 ആൺകുട്ടികൾ മാത്രമേ ക്ലാസ്സ് ഉണ്ടായിരുന്നുള്ളൂ. തുടർന്ന് വൃത്തം എന്ന പാഠഭാഗത്തിലെ പ്രവർത്തനങ്ങൾ ഞാൻ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.ആൺകുട്ടികൾ പുറത്തുപോയതിനാൽ ക്ലാസ്സിൽ നല്ല ബഹളം കുറവായിരുന്നു. ആയതിനാൽ എനിക്ക് നല്ല രീതിയിൽ ക്ലാസ്സെടുക്കാൻ സാധിച്ചു.
Day 27(11/08/2022)
ഇന്നേദിവസം ഞങ്ങളുടെ കോളേജിലെ രമ്യ ടീച്ചർ ക്ലാസ് നിരീക്ഷിക്കുന്നതിനായി സ്കൂളിൽ എത്തിച്ചേർന്നിട്ടുണ്ട് ആയിരുന്നു .ഒന്നാമത്തെ പിരീഡ് എന്നീ ടീച്ചർ എൻറെ ക്ലാസ് നിരീക്ഷിക്കുന്നതിനായി സ്കൂളിൽ എത്തിച്ചേർന്നു ക്ലാസ്സിൽ കുട്ടികളെ വളരെയധികം ബഹളം വയ്ക്കുന്ന ഉണ്ടായിരുന്നു .കുട്ടികൾ ഇന്ന് അധ്യാപിക വന്നതിനാൽ മനപ്പൂർവം ബഹളം വയ്ക്കുന്നതായി എനിക്ക് തോന്നി .മുന്നറിവ് പരിശോധിച്ചു കൊണ്ടാണ് ഞാൻ ഇന്നത്തെ ക്ലാസ് ആരംഭിച്ചത് .ഉച്ചയ്ക്കുശേഷം സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഒരുക്കങ്ങൾ ആയിരുന്നു സ്കൂളിൽ നടന്നത് .സെറ്റ് സാരി പട്ടുപാവാട കൊടുത്ത കുട്ടികളെ തയ്യാറാക്കേണ്ട ചുമതലയായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത് .




Comments
Post a Comment