Last week of School Internship Phase 2
Last week(16/08/2022-19/08/2022)
Day 29
അധ്യാപന പരിശീലനത്തിന് അവസാനത്തെ ആഴ്ചയിലെ ആദ്യത്തെ ദിവസമായിരുന്നു ഇന്ന് .ഒന്നാമത്തെ പിരീഡ് ആകാശ സാറിൻറെ ക്ലാസ്സ് നിരീക്ഷിക്കുന്നതിനായി ഒൻപത് സി യിൽ പോയി .സമവാക്യജോടികൾ എന്ന പാഠത്തിലെ അവസാനത്തെ ഭാഗമാണ് ഇന്ന് അധ്യാപകൻ ക്ലാസ് എടുത്തത് .അധ്യാപകൻ കുട്ടികളുടെ മുന്നറിവ് യഥാസമയം പരിശോധിക്കുന്നത് വളരെ നല്ല കാര്യമായി തോന്നി .അദ്ധ്യാപകൻ ക്ലാസ് നല്ലരീതിയിൽ നിയന്ത്രിക്കുന്നു ഉണ്ടായിരുന്നു .ചിലസമയങ്ങളിൽ ക്ലാസിൽ അധ്യാപകൻ കേന്ദ്ര സ്ഥാനത്തേക്ക് എത്തുന്നുണ്ടായിരുന്നു .
മൂന്നാമത്തെ പീരീഡ് 9B ക്ലാസ് എടുക്കുന്നതിനായി പോയി .Innovative lesson plan ആണ് ഞാൻ ഇന്നത്തെ ദിവസം ക്ലാസെടുത്തത് .കഥയിലൂടെയും കവിതയിലൂടെയും വൃത്തത്തിന് പ്രത്യേകതകൾ പറഞ്ഞുകൊണ്ടാണ് ക്ലാസ് തുടങ്ങിയത് .കുട്ടികൾ കഥയും കവിതയും വളരെയധികം ശ്രദ്ധയോടുകൂടി ആകാംക്ഷയോടെ കേട്ടിരുന്നു .വൃത്ത ത്തിൻറെ ആര് വ്യാസം എന്നിവ കവിതയിലൂടെയാണ് ഞാൻ കുട്ടികളെ ഓർമ്മപ്പെടുത്തിയത് .കുട്ടികൾ സാധാ ക്ലാസിനെ കാളും ഉത്സാഹം പ്രകടിപ്പിച്ചു .ഇന്നത്തെ ദിവസം ഞാൻ 30 lesson planപൂർത്തിയാക്കി .
Day 30
ഇന്നത്തെ ദിവസം നാലാമത്തെ പിരീഡ് 9 B ബി യിൽ diagnostic test നടത്തി . കുട്ടികൾക്ക് ബുദ്ധിമുട്ടുള്ളതായി തോന്നിയ മൂന്നു ഭാഗങ്ങളിൽ നിന്നാണ് diagnostic test നടത്തിയത് .ചരങ്ങളുടെ വില കണ്ടെത്തൽ ,തന്നിരിക്കുന്ന വിവരങ്ങളിൽ നിന്ന് സമവാക്യം രൂപീകരിക്കൽ ,അഭിന്നക സംഖ്യകളുടെ സങ്കലനം ഗുണനം എന്നീ ഭാഗങ്ങളിൽ ഉള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയത് .
ഉച്ചയ്ക്ക് ശേഷം അക്ഷര ടീച്ചറുടെ ക്ലാസ് കാണുന്നതിനായി 8A യിൽ പോയി .ബഹുഭുജങ്ങൾ എന്ന പാഠഭാഗത്തിലെ അവസാന ഭാഗമാണ് അക്ഷര ടീച്ചർ പഠിപ്പിച്ചത് .മുന്നറിവ് പരിശോധിച്ചു കൊണ്ടാണ് അധ്യാപിക ക്ലാസ്സ് ആരംഭിച്ചത് .കുട്ടികൾക്ക് പാഠഭാഗത്തിലെ ആശയങ്ങൾ ഓർത്തെടുക്കാൻ അത് ഏറെ സഹായകരമായി എന്ന് എനിക്ക് തോന്നി .
Day 31
ഇന്ന് ഞങ്ങളുടെ അധ്യാപന പരിശീലന ത്തിൻറെ അവസാന ദിവസമായിരുന്നു .അതിനാൽ തന്നെ വളരെ വിഷമത്തോടെ കൂടിയാണ് ഇന്ന് സ്കൂളിൽ എത്തിച്ചേർന്നത് .സ്കൂളിലെ അവസാന ദിവസം ആയതിനാൽ സോഷ്യൽ സയൻസ് അധ്യാപികയുടെ പിരീഡ് ചോദിച്ചു വാങ്ങി .വാങ്ങി ഈ പിരീഡ് ഞാൻ കുട്ടികൾക്ക് remedial teaching നൽകി .Group,Individual പ്രവർത്തനങ്ങളിലൂടെയാണ് ഞാൻ ക്ലാസ് എടുത്തത് .അതിനു ശേഷം കുട്ടികൾക്ക് മിഠായി വിതരണം നടത്തി .ഞാൻ പോകുന്നു എന്ന് മനസ്സിലാക്കിയ ഒരു കുട്ടി ക്ലാസ്സിൽ കരഞ്ഞത് എന്നിൽ വിഷമമുണ്ടാക്കി .
ഒരുപാട് ഓർമ്മകൾ നെഞ്ചിലേറ്റി അധ്യാപന പരിശീലനത്തിന് അവസാന നിമിഷവും പൂർത്തിയാക്കി സ്കൂളിൽ നിന്നും ഞങ്ങൾ പടിയിറങ്ങി




Comments
Post a Comment