INDEPENDENCE DAY CELEBRATION
ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം വളരെ വിപുലമായി തന്നെ ഞെക്കാട് സ്കൂളിൽ ആഘോഷിച്ചു .സ്വാതന്ത്ര്യ ദിന റാലിയും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ പ്രത്യേക കലാപരിപാടികളും സ്കൂളിൽ സംഘടിപ്പിച്ചു .ഏകദേശം 9 മണിയോടുകൂടി സ്കൂളിൽ ദേശീയ പതാക ഉയർത്തി .സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് തയ്യാറാക്കിയ ഇന്ത്യയുടെ ഭൂപടത്തിലെ മാതൃക ചർക്ക എന്നിവ സ്കൂളിൻറെ മുൻവശത്ത് തന്നെ ക്രമീകരിച്ചിട്ടുണ്ട് ആയിരുന്നു .ചുവപ്പ് പച്ച വെള്ള തുടങ്ങിയ കൊടിതോരണങ്ങൾ ഉപയോഗിച്ച് സ്കൂളിലെ അംഗണം അലങ്കരിച്ചിട്ടുണ്ട് ആയിരുന്നു .സ്വാതന്ത്രദിന ഘോഷയാത്രയ്ക്ക് വേണ്ടിയുള്ള ഭാരതാംബയെ ഒരുക്കുന്നതിൽ ഞാനും പങ്കുചേർന്നു . സെറ്റ് സാരി പട്ടുപാവാട ഉടുത്ത കുട്ടികളെ ഘോഷയാത്രയ്ക്ക് വേണ്ടി തയ്യാറാക്കുന്ന ചുമതല ഞങ്ങൾക്ക് ആയിരുന്നു .ഉമ ടീച്ചറും അമൃത ടീച്ചറും എന്നെ അതിനു സഹായിച്ചു .സെറ്റ് സാരി ഉടുത്തു വന്ന കുട്ടികളെ മൂന്ന് നിരയായി തയ്യാറാക്കി നിർത്തി തുടർന്ന് സ്കൂൾ ഘോഷയാത്ര 25 സ്ഥാനത്തേക്ക് അവരെ തയ്യാറാക്കി നിർത്തി .ഏകദേശം 9 മണിയോടുകൂടി സ്വാതന്ത്ര്യ ദിന ഘോഷയാത്ര സ്കൂളിന് പുറത്തേക്ക് പോയി .സ്കൂളിൽ നിന്നും പുറപ്പെട്ട ഘോഷയാത്ര ഞെക്കാട് ജംഗ്ഷനിലേക്ക് ആദ്യം പോയത് .കുട്ടികളോടൊപ്പം സ്വാതന്ത്ര്യദിന റാലിയിൽ പങ്കെടുക്കാൻ സാധിച്ചത് എനിക്ക് വളരെയധികം സന്തോഷമായി .കുട്ടികളോടൊപ്പം ഭാരത് മാതാ കീ ജയ് വിളിച്ച് നടന്നപ്പോൾ എന്തെന്നില്ലാത്ത അഭിമാനം എനിക്ക് തോന്നി . ചെണ്ടമേളത്തിൽ തുടങ്ങി സൈക്കിൾ റാലി വരെയുള്ള അമ്പതിന് പരിപാടികൾ ഓടുകൂടിയാണ് ഘോഷയാത്ര സംഘടിപ്പിച്ചത് .തിരുവാതിര ഒപ്പന ,കോൽക്കളി ,ദഫ്മുട്ട് ,riban display ,വിവിധ നൃത്തരൂപങ്ങൾ ,സ്വാതന്ത്ര്യസമരസേനാനികൾ പ്രശസ്ത ഭാരതീയ സൈക്കിൾ റാലി എന്നിവ ഘോഷയാത്രയുടെ മോടികൂട്ടി .വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള പ്രത്യേക കലാപരിപാടികളും ഘോഷയാത്രയിൽ പങ്കെടുത്തിട്ടുണ്ട് ആയിരുന്നു .ഞെക്കാട് ജംഗ്ഷനിൽ വച്ച് റാലിയിൽ പങ്കെടുത്ത കുട്ടികൾക്ക് ഐസ്ക്രീം വിതരണം ഉണ്ടായിരുന്നു .എനിക്കും ഒരു ഐസ്ക്രീം ലഭിച്ചു ഘോഷയാത്ര കടന്നു പോകുന്ന വഴിയിൽ നിന്ന ഒരു കുഞ്ഞു കുട്ടി ഞാൻ എനിക്ക് ലഭിച്ച ഐസ്ക്രീം നൽകി ലഭിച്ചപ്പോൾ ഉള്ള കുട്ടിയുടെ സന്തോഷം കാണാൻ നല്ല രസമായിരുന്നു. അതിൽ കൂടുതൽ സന്തോഷം ഉണ്ടാക്കി . ശേഷം ഘോഷയാത്ര ജംഗ്ഷനിലേക്ക് പോയി .അവിടെ കുട്ടികൾക്ക് മിഠായി വിതരണം ഉണ്ടായിരുന്നു .അവിടെ കുട്ടികൾക്ക് മിഠായി വിതരണം ഉണ്ടായിരുന്നു മിഠായി വിതരണം കഴിഞ്ഞപ്പോൾ റാലിയുടെ അച്ചടക്കം നഷ്ടമായി .കുട്ടികളെ വീണ്ടും അച്ചടക്കത്തോടെ വരിയായി നിർത്തുവാൻ ഞാൻ കുറച്ചധികം ബുദ്ധിമുട്ടി .ഏകദേശം പത്തരയോടെ ഘോഷയാത്ര തിരിച്ച് സ്കൂളിൽ എത്തിച്ചേർന്നു .സ്വാതന്ത്ര്യ ദിന ഘോഷയാത്ര വിജയമാക്കി തീർക്കുന്നതിൽ നാട്ടുകാരുടെ പങ്കാളിത്തം വളരെ വലുതായിരുന്നു .സ്വാതന്ത്ര്യ ദിന ഘോഷയാത്രയ്ക്ക് ശേഷം വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധയിനം പരിപാടികൾ സ്കൂളിൽ അരങ്ങേറി .കുട്ടികളുടെ പാട്ടും ഡാൻസും കണ്ണിനു കുളിർമയേകി .തുടർന്ന് കുട്ടികൾക്ക് പായസം വിതരണം ചെയ്തു .
ഞങ്ങൾ നെടുങ്കണ്ട കോളേജിലെ B.Ed വിദ്യാർഥികൾ ചേർന്ന് fancy dress മത്സരം സ്കൂളിൽ സംഘടിപ്പിച്ചു .Freedom struggle എന്ന ആശയത്തിലാണ് മത്സരം നടത്തിയത് .12 വിദ്യാർത്ഥികൾ ഓളം മത്സരത്തിൽ പങ്കെടുത്തു .ഗാന്ധിജിയെ കസ്തൂർബാഗാന്ധി ഇന്ദിരാഗാന്ധി ബാലഗംഗാധരതിലക് തുടങ്ങിയവരുടെ വേഷങ്ങളാണ് കുട്ടികൾ എത്തിച്ചേർന്നത്
.പത്താം ക്ലാസിലെ മാളവിക എന്ന കുട്ടി ഈ മത്സരത്തിൽ ഒന്നാം സമ്മാനം നേടി .എൻറെ ജീവിതത്തിലെ വേറിട്ടൊരു സ്വാതന്ത്ര്യദിനാഘോഷം ആയിരുന്നു ഈ വർഷത്തെത് .ഇന്നത്തെ ദിവസം ഞാൻ ഒരുപാട് ആസ്വദിച്ചു .ഒരു ഇന്ത്യൻ പൗരന് ആയതിൽ എനിക്ക് അതിയായ അഭിമാനം തോന്നി .







Comments
Post a Comment