FIFTH WEEK OF SCHOOL INTERNSHIP PHASE 2
Fifth week (01/08/2022-05/08/2022)
Day 21 (01/08/2022)
ശക്തമായ മഴയുള്ള ദിവസത്തോടെയാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. 9.20 സ്കൂളിൽ എത്തിച്ചേർന്നു. ഇന്നത്തെ ദിവസം അഞ്ചാമത്തെ പിരിഡാണ് 9B യിൽ ക്ലാസെടുത്തത്. ക്ലാസ്സിൽ കയറി ചെന്നപ്പോൾ കുട്ടികളെല്ലാം വളരെയധികം ബഹളം വയ്ക്കുകയായിരുന്നു. അവരെ യഥാസ്ഥാനത്ത് എഴുതാൻ കുറച്ചധികം ബുദ്ധിമുട്ടി. ശേഷം പെൺകുട്ടികൾ 'square root spiral' വളരെയധികം മനോഹരമായി വരച്ചു കൊണ്ടുവന്നിരുന്നു. ഞാൻ അതെല്ലാം ക്ലാസ്സിൽ പ്രദർശിപ്പിച്ചു. കഴിഞ്ഞ ദിവസം വരയ്ക്കാൻ പഠിപ്പിച്ച സമചതുരവും അവർ പേപ്പറിൽ വളരെയധികം മനോഹരമായി വരച്ചു കൊണ്ടുവന്നിരുന്നു. ഇത് എനിക്ക് വളരെയധികം സന്തോഷം ഉണ്ടാകുന്നതിന് കാരണമായി. മട്ട ത്രികോണത്തിന് ചുറ്റളവും പരപ്പളവും കാണുന്നത് എങ്ങനെയെന്നുള്ളത് ഓർമിപ്പിക്കുന്ന ആക്ടിവിറ്റിയോടു കൂടിയാണ് ക്ലാസ് ആരംഭിച്ചത്. ആൺകുട്ടികൾക്ക് ഭൂരിഭാഗത്തിനും ഉത്തരം കണ്ടെത്താൻ സാധിച്ചിരുന്നില്ല. അവരെ എന്റെ സഹായത്തോടെ ഞാൻ ഉത്തരത്തിലേക്ക് എത്തിച്ചു. ശേഷം ഇന്നത്തെ ക്ലാസ്സിൽ അഭിന്നസംഖ്യകളുടെ സങ്കലനവും വ്യവകലനും ഞാൻ കുട്ടികളെ പഠിപ്പിച്ചു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനം കുട്ടികൾക്ക് നൽകി. ക്ലാസ്സ് എടുക്കുന്നതിൽ വളരെയധികം ശല്യം ചെയ്ത് കുട്ടികളെ എനിക്ക് ക്ലാസ്സിൽ എഴുന്നേൽപ്പിച്ചു നിർത്തേണ്ടിവന്നു. ഒരു തുടർ പ്രവർത്തനം കൂടി നൽകിയാണ് ഇന്നത്തെ ക്ലാസ് അവസാനിപ്പിച്ചത്.
Day 22(04/08/2022)
രണ്ട് ദിവസത്തെ മഴ അവധിക്കുശേഷം സ്കൂൾ ഇന്ന് വീണ്ടും പുനരാരംഭിച്ചു. ഇന്ന് രാവിലെ നല്ല രീതിയിൽ മഴ പെയ്യുന്നുണ്ടായിരുന്നു. കൃത്യം 9.10 ന് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. ഇന്നത്തെ ദിവസം രണ്ടാമത്തെ പിരിഡാണ് 9B യിൽ ക്ലാസ്സെടുക്കുന്നതിനായി പോയി . 9 B യിലെ സോഷ്യൽ സയൻസ് അധ്യാപിക അവധിയിൽ ആയതിനാലാണ് എനിക്ക് മൂന്നാമത്തെ പിരിഡ് ക്ലാസ് എടുക്കുവാൻ സാധിച്ചത്. ഈ പിരീഡ് കുട്ടികളുടെ സംശയങ്ങൾ നിവാരണം ചെയ്യുന്നതിനും അടിസ്ഥാന വിവരങ്ങൾ പകർന്നു നൽകുന്നതിനു വേണ്ടിയാണ് ഞാൻ ഉപയോഗിച്ചത് . ദശാംശസംഖ്യകളുടെ സങ്കലനവും,വ്യവകലനവും, ഗുണനവും ഞാൻ കുട്ടികൾക്ക് പകർന്നു നൽകി. കുട്ടികൾ വളരെ ഉത്സാഹത്തോടുകൂടിയാണ് ഈ ക്ലാസിൽ ഇരുന്നത്. ഇത് എനിക്ക് സന്തോഷം പകർന്നു നൽകി. കുട്ടികളെ ബോർഡിന് അരികിലേക്ക് കൊണ്ടുവന്നു ഞാൻ കണക്കുകൾ ചെയ്യിപ്പിച്ചു. ചില കുട്ടികൾക്ക് ഗുണനപട്ടിക അറിയില്ലായിരുന്നു. അടുത്തദിവസം വരുമ്പോൾ പഠിച്ചിട്ടു വരുന്നതിനുള്ള നിർദ്ദേശം ഞാൻ കുട്ടികൾക്ക് നൽകി. ഉച്ചക്ക് ശേഷമുള്ള ആദ്യത്തെ പിരീഡ് 9B യിൽ ക്ലാസ് എടുക്കുന്നതിനായി പോയി . മട്ട ത്രികോണത്തിന് മാതൃക കാണിച്ചു കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. കുട്ടികൾ മട്ട ത്രികോണത്തിന് മാതൃക തിരിച്ചറിയുകയും അതിന്റെ പ്രത്യേകതകൾ ഓർത്തെടുക്കുകയും ചെയ്തു. തുടർന്ന് മട്ട ത്രികോണത്തിന്റെ കർണ്ണം കണ്ടെത്തിയശേഷം, അവർ ചുറ്റളവ് കണ്ടെത്തി. ത്രികോണത്തിന്റെ ചുറ്റളവും, ഒരു ഭാഗത്തിന് ചുറ്റളവും തമ്മിലുള്ള വ്യത്യാസം കണ്ടെത്താനായി ദശാംശസംഖ്യകൾ കുറച്ചപ്പോൾ ഭൂരിഭാഗം കുട്ടികൾക്കും തെറ്റിയ തായി മനസ്സിലായി. കാർത്തിക് എന്ന കുട്ടി മാത്രമാണ് ശരിയായി ഉത്തരം കണ്ടെത്തിയത്. കാർത്തിക് എന്ന കുട്ടിയെ മുന്നോട്ടു വിളിച്ചു മറ്റു കുട്ടികൾക്ക് ഉത്തരം കിട്ടിയ വിധം പറഞ്ഞു കൊടുക്കുന്നതിനായി ആവശ്യപ്പെട്ടു. അവൻ നന്നായി അതു പറഞ്ഞു കൊടുത്തു. മറ്റുള്ള കുട്ടികളുടെ മുന്നിൽ വച്ച് ഞാൻ അവനെ അഭിനന്ദിച്ചു. അത് അവനിൽ ഉത്സാഹം വർദ്ധിക്കുന്നതിന് സഹായമായി എന്ന് എനിക്ക് മനസ്സിലായി. തുടർന്നുള്ള കണക്കുകൾ ചെയ്യാൻ അവൻ മുന്നിൽ നിന്നു. മിക്ക ക്ലാസുകളിലും ശ്രദ്ധ ഇല്ലാതിരിക്കുന്ന അവൻ ഇന്നത്തെ ക്ലാസ്സ് ശ്രദ്ധിച്ചിരുന്നത് എനിക്ക് സന്തോഷം ഉണ്ടാക്കി.
Day 23(05/08/2022)
പെട്ടന്ന് തീരുമാനിച്ച സ്വകാര്യ ബസ് പണിമുടക്ക്, രാവിലെ കുറച്ച് ആശയകുഴപ്പം സൃഷ്ടിച്ചു. സ്വകാര്യ ബസ് പണിമുടക്ക് ആയതിനാൽ സ്കൂളിൽ എത്തിച്ചേർന്നപ്പോൾ 9.25 ആയിരുന്നു. ഇന്ന് രണ്ടാമത്തെ പിരിഡും മൂന്നാമത്തെ പിരിഡും 9B യിൽ തുടർച്ചയായി ക്ലാസ് എടുക്കുവാൻ പോകാൻ സാധിച്ചു. രണ്ടാമത്തെ പിരിഡ് കുട്ടികൾക്ക് കൂട്ടലും കുറയ്ക്കലും എന്ന ഭാഗത്തുനിന്നുള്ള അവസാന പ്രവർത്തനമാണ് പഠിപ്പിച്ചത്. മുൻ ക്ലാസ്സിൽ നൽകി ഒരു പ്രവർത്തനം ഓർമ്മപ്പെടുത്തി ആണ് ക്ലാസ് ആരംഭിച്ചത്. പൈഥഗോറസ് സിദ്ധാന്തം ഉപയോഗിച്ച് ചെയ്ത പ്രവർത്തനം കുറെയധികം കുട്ടികൾക്ക് ഉത്തരം കണ്ടെത്താനായി. Square root spiral ലിൽ വരുന്ന ത്രികോണങ്ങളുടെ പാദം, ലംബം, കർണം എന്നിവയുടെ അളവുകൾ അടങ്ങിയ ചാർട്ട് അധ്യാപിക ക്ലാസിൽ പ്രദർശിപ്പിച്ചു. ഇതിൽ നിന്നും കുട്ടികൾ പൊതു തത്വം മനസ്സിലാക്കി. ക്ലാസിനുശേഷം സമവാക്യജോടികൾ എന്ന പാഠഭാഗതിനോട് നോടനുബന്ധിച്ച് നടത്തിയ പരീക്ഷയുടെ ഉത്തര കടലാസ് വിതരണം ചെയ്തു. വൈഗ എന്ന കുട്ടിക്കാണ് ക്ലാസ്സിൽ ആദ്യ സ്ഥാനം. ക്ലാസിലെ ആൺകുട്ടികൾക്ക് പൊതുവെ മാർക്ക് കുറവായിരുന്നു.മൂന്നാമത്തെ പിരിഡും ഞാൻ 9B യിൽ ക്ലാസെടുത്തു. Constructivist model ലൂടെയാണ് ഇന്ന് പഠിപ്പിച്ചത്. കുട്ടികളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് ആക്ടിവിറ്റി കാർഡുകൾ നൽകി. ആക്ടിവിറ്റി കാർഡിൽ നൽകിയ ചോദ്യങ്ങൾക്ക് കുട്ടികൾ ഗ്രൂപ്പുകളായി ചർച്ചചെയ്തു ഉത്തരം കണ്ടെത്തി. രണ്ടും മൂന്നും ഗ്രൂപ്പിൻ ഉത്തരം കണ്ടെത്താൻ എന്റെ സഹായം ആവശ്യമായി വന്നു. ഉത്തരം കണ്ടെത്തിയ ശേഷം ഓരോ ഗ്രൂപ്പിൽ നിന്നും ഓരോ കുട്ടികൾ വന്ന് അവർക്ക് ലഭിച്ച ഉത്തരം ചാർട്ടിൽ എഴുതി .

Comments
Post a Comment