THIRD WEEK OF SCHOOL INTERNSHIP PHASE 2
Third week (18/07/2022-22/07/2022)
Day 1(18/07/2022)
മൂന്നാമത്തെ ആഴ്ചയിലെ ആദ്യ ദിനം വളരെ സന്തോഷത്തോടു കൂടിയാണ് ആരംഭിച്ചത് .ഇന്നത്തെ ദിവസം അഞ്ചാമത്തെ പീരീഡ് ആയിരുന്നു എനിക്ക് 9 ബിയിൽ ക്ലാസ്സ് ഉണ്ടായിരുന്നത് .ഉച്ചയ്ക്ക് ശേഷമുള്ള ആദ്യത്തെ പിരീഡ് കുട്ടികളെ നിയന്ത്രിക്കുന്നതിൽ ഞാൻ ബുദ്ധിമുട്ട് നേരിട്ടു .B.Ed trainee ആണ് എന്നതിനാൽ അവർ പലപ്പോഴും അനുസരണക്കേട് കാണിച്ചിരുന്നു .ഇന്നത്തെ ദിവസം activity lesson plan ആണ് ഞാൻ ക്ലാസെടുത്തത് .ഗ്രൂപ്പുകളായി തിരിച്ചാണ് ഇന്നത്തെ പ്രവർത്തനം നൽകിയത് .ഒന്നാമത്തെ ഗ്രൂപ്പാണ് ആദ്യം ഉത്തരം കണ്ടെത്തിയത് .
Day 2(19/07/2022)
മൂന്നാമത്തെ ആഴ്ച രണ്ടാമത്തെ ദിവസം പതിവിലും നേരത്തെ സ്കൂളിൽ എത്തിച്ചേരുന്നതിനു സാധിച്ചു .സ്കൂളിലെ ഉച്ചഭക്ഷണ വിളമ്പുന്ന ചുമതല ഏറ്റെടുത്തു .ഉച്ച ഭക്ഷണം വാങ്ങുന്നതിനായി നിഷ്കളങ്കതയോടെ കുട്ടികൾ അക്ഷമരായി വരി നിൽക്കുന്നത് കാണാൻ ഒരു പ്രത്യേക കൗതുകം ഉണ്ടായിരുന്നു .എൻറെ ക്ലാസ് നിരീക്ഷിക്കുന്നതിനായി അക്ഷര ടീച്ചർ ഒമ്പത് ബിയിൽ എത്തിയിട്ടുണ്ടായിരുന്നു .തൊണ്ടവേദനയും ചില ശാരീരിക അസ്വസ്ഥതകളും മൂലം ഇന്നേദിവസം അച്ചടക്ക ചുമതലയിൽ പങ്കെടുക്കുവാൻ എനിക്ക് സാധിച്ചില്ല
Day 3(20/07/2022)
അധ്യാപന പരിശീലനത്തിന് പതിമൂന്നാമത്തെ ദിവസമായ ഇന്ന് ചില ശാരീരിക അസ്വസ്ഥതകൾ മൂലം പരിശീലനത്തിനായി സ്കൂളിലേക്ക് പോകുവാൻ എനിക്ക് സാധിച്ചില്ല .എന്നെ സംബന്ധിച്ചിടത്തോളം വളരെ വിഷമകരമായ ഒരു ദിവസമായിരുന്നു ഇന്ന് .വീട്ടിൽ വിശ്രമത്തിലായിരുന്നു എങ്കിലും സ്കൂളിലെ കാര്യങ്ങളെപ്പറ്റി ആയിരുന്നു എൻറെ ചിന്തകൾ മുഴുവനും .
Day4(21/07/2022)
അധ്യാപന പരിശീലന ത്തിൻറെ പതിനാലാം ദിവസമായ ഇന്ന് സ്കൂളിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ ഒരു ആഘോഷത്തിന് അന്തരീക്ഷമായിരുന്നു .സ്കൂളിലെ മരങ്ങളിലും തൂണുകളിലും എല്ലാം ചന്ദ്രനെയും നക്ഷത്രങ്ങളെയും അലങ്കരിക്കുന്ന തിരക്കിലായിരുന്നു കുട്ടികൾ .കുട്ടികൾ ഒത്തുചേർന്ന് അലങ്കരിക്കുന്നത് കാണാൻ ഒരു പ്രത്യേക കൗതുകം ഉണ്ടായിരുന്നു .ഇന്ന് July 21 ചാന്ദ്രദിനം ആയിരുന്നു .അതിനോടനുബന്ധിച്ച് സ്കൂളിലെ സയൻസ് ക്ലബ് താരാപദം സംഘടിപ്പിക്കുന്ന ചാന്ദ്ര ദിന ആഘോഷങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു സ്കൂൾ .
സ്കൂളിലെ താരാപദം സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചാന്ദ്രദിനം ഡോക്യുമെൻററി അവതരണത്തിൽ പങ്കെടുക്കാനുള്ള അവസരം ഞങ്ങൾക്ക് ലഭിച്ചു .ഇന്നത്തെ ദിവസം അഞ്ചാമത്തെ പിരീഡ് 9B ഇൽ ഗണിതം പഠിപ്പിച്ചു തൊണ്ടയിൽ ഉണ്ടായ കുറച്ചു ബുദ്ധിമുട്ട് മൂലം ക്ലാസ്സിൽ ശബ്ദമുയർത്താൻ എനിക്കായില്ല .ഇന്നത്തെ ക്ലാസ്സിൽ പിന്നെ സംഖ്യകളുടെ കൂട്ടലും കുറയ്ക്കലും കുട്ടികൾക്ക് ബുദ്ധിമുട്ടുള്ളതായി എനിക്ക് മനസ്സിലായി .പിന്നെ സംഖ്യകളുടെ കൂട്ടാനും കുറയ്ക്കാനും ഉള്ള മാർഗങ്ങൾ ഞാൻ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു .ഇന്ന് ആദ്യത്തെ പേരുടെ അക്ഷര ടീച്ചറുടെ ക്ലാസ് കാണുന്നതിനായി പോയി .concept attainment modelലൂടെ ടീച്ചർ ക്ലാസ് എടുത്തത് .
Day 5 (22/07/2022)
അധ്യാപക പരിശീലനത്തിന് മൂന്നാമത്തെ ആഴ്ചയിൽ അവസാനത്തെ ദിനമായിരുന്നു ഇന്ന് .ഈ ആഴ്ചയിലെ ദിവസങ്ങൾ വളരെ പെട്ടെന്ന് കടന്നു പോയി .സ്കൂളിലെ പ്രാർത്ഥനാ ഗാനത്തോടെയാണ് ഇന്നത്തെ ദിവസം തുടങ്ങിയത് .രണ്ടാമത്തെ പീരീഡ് 9B ഇലെ കെമിസ്ട്രി അധ്യാപിക അവധിയിൽ ആയതിനാൽ 9B എടുക്കുന്നതിനായി പോയി .ഉച്ചയ്ക്ക് ഉച്ച ഭക്ഷണം വിളമ്പുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു .ഉച്ചയ്ക്ക് ഒന്നര മുതൽ ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ pi approximation day ആഘോഷിച്ചു .അതിൻറെ പരിപാടിയുടെ ചുമതല ഞങ്ങൾക്ക് ആയിരുന്നു .അതിനോടനുബന്ധിച്ച് memorization ഗെയിം സംഘടിപ്പിച്ചു .8F ലേ Alammeen എന്ന കുട്ടിയാണ് ഈ മത്സരത്തിൽ വിജയിച്ചത് .





Comments
Post a Comment