SECOND WEEK OF SCHOOL INTERNSHIP PHASE 2
Second Week(11/07/2022 -15/07/2022)
അധ്യാപന പരിശീലനത്തിന് റെ രണ്ടാമത്തെ ആഴ്ച വളരെയധികം സന്തോഷത്തോടു കൂടിയാണ് ആരംഭിച്ചത്.വളരെ ഉത്സാഹത്തോടുകൂടി തന്നെ ഞാൻ എൻറെ രണ്ടാമത്തെ ആഴ്ചയിലെ അധ്യാപന പരിശീലനം ആരംഭിച്ചു . രണ്ടാമത്തെ ആഴ്ചയിലെ ആദ്യദിനമായ July 11 ,World Population day യുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി ഓടുകൂടിയാണ് ആരംഭിച്ചത് . പത്താം ക്ലാസിലെ വിദ്യാർഥികൾക്ക് മാത്രമായി അസംബ്ലി ഉണ്ടായിരുന്നു. എച്ച് എം സന്തോഷ് സാർ World Population Day യേ കുറിച്ച് രണ്ട് വാക്കുകൾ സംസാരിച്ചു. തുടർന്ന് ഒരു കുട്ടി World population dayയെ കുറിച്ച് ഒരുപ്രസംഗവും നടത്തി. ശേഷം ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സജീവ് സാർ ക്രമാതീതമായ ജനസംഖ്യവർദ്ധനവിനെ കുറിച്ചും അതിൻറെ പ്രശ്നങ്ങളെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു. ശേഷം SPC വിദ്യാർഥികളുടെ നേതൃത്വത്തിൽ World Population day എന്ന് എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് കുട്ടികൾ ഒത്തുചേർന്നു .
![]() |
| World Population Day |
ദേശീയതലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത റോൾപ്ലേ മത്സരത്തിൽഒന്നാം സ്ഥാനം കിട്ടിയ സ്കൂളിലെ വിദ്യാർഥികളെ സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ അനുമോദിച്ചു.
ഇന്നത്തെ ദിവസം ഉച്ചയ്ക്ക് ശേഷമുള്ള ആദ്യത്തെ പിരീഡ് ആയിരുന്നു എനിക്ക് 9B ഇൽ ക്ലാസ്സ് എടുക്കേണ്ടിയിരുന്നത് .ഉച്ചയ്ക്ക് ശേഷമുള്ള ആദ്യത്തെ പിരീഡ് കുട്ടികളെ പഠനത്തിൽ ശ്രദ്ധിച്ചിരിക്കുന്നത് വളരെയധികം ബുദ്ധിമുട്ട് നേരിടുന്നു .അതുപോലെ തന്നെ കുട്ടികൾക്ക് ഗണിതത്തിലെ അടിസ്ഥാന കാര്യങ്ങളിൽ ഉള്ള അറിവ് കുറവ് പഠനം മുന്നോട്ടു കൊണ്ടുപോകുന്നതിന് തടസ്സമായിരുന്നു .ക്ലാസിന് ഇടയിൽ തന്നെ ഇത്തരത്തിലുള്ള അടിസ്ഥാന വിവരങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കുവാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു .
ഈ ആഴ്ചയിലെ രണ്ടാമത്തെ ദിവസമായ July 12 മലാല ദിനം ആയിരുന്നു .മലാല യൂസഫ് സായിയുടെ ജന്മദിനമാണ് മലാല ദിനമായി ആചരിക്കുന്നത് .മലാല ദിനത്തോടനുബന്ധിച്ച് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .
ഉച്ചയ്ക്ക് ഒരു മണിക്ക് മാത്തമാറ്റിക്സ് ക്ലബ്ബിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ഒരു ക്വിസ് മത്സരംനടത്തിയിരുന്നു. 55 ഓളം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. അതിൽ നിന്നും മൂന്നു പേരെതിരഞ്ഞെടുത്തു. ശേഷം ആ മൂന്നുപേരിൽ നിന്നും 8 C യിലെ അനന്തുവിനെ വിജയിയായി പ്രഖ്യാപിച്ചു.
ഇന്നത്തെ ദിവസം രണ്ടാമത്തെ പേരുണ്ടായിരുന്നു 9b ക്ലാസ് എടുത്തത് .ഉച്ചക്ക് ശേഷമുള്ള വീടുകളേക്കാൾ രാവിലെ ഉള്ള പിരീഡുകൾ കുട്ടികൾ കൂടുതൽ ഉത്സാഹം ഉള്ളവരായി ശ്രദ്ധയിൽപ്പെട്ടു .ഇന്നത്തെ ദിവസം activity lesson plan അനുസരിച്ചുള്ള ക്ലാസ് ആണ് ഞാൻ എടുത്തത് .കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് ആക്ടിവിറ്റി കാർഡുകൾ നൽകിയിട്ടുള്ള പ്രവർത്തനം കുട്ടികൾക്ക് കൂടുതൽ ഗുണകരമായി .
ആറാമത്തെ പിരീഡ് അക്ഷര ടീച്ചറുടെ ക്ലാസ് കാണുന്നതിനായി 8A ഇൽ പോയി .സമവാക്യം എന്ന പാഠഭാഗത്തിലെ ബീജഗണിതം ഉപയോഗിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ വളരെ ഭംഗിയായി തന്നെ അക്ഷര ടീച്ചർ ക്ലാസ്സ് എടുത്തു .
ഈ ആഴ്ചയിലെ അവസാന ദിവസം ഉച്ചഭക്ഷണവിതരണം അച്ചടക്ക ചുമതല എന്നിവയിൽ ഞങ്ങൾ വളരെ ഉത്സാഹത്തോടുകൂടി പങ്കെടുത്തു .ഇന്നത്തെ ദിവസം എനിക്ക് 9B ഇൽ 2 ക്ലാസ് എടുക്കുന്നതിനായി സാധിച്ചു .ICT ഉപയോഗിച്ചുകൊണ്ടുള്ള ലെസൻ പ്ലാൻ ആണ് ഞാൻ ഇന്ന് പഠിപ്പിച്ചത് .
ഒത്തിരി അനുഭവങ്ങൾ സമ്മാനിച്ചു കൊണ്ടാണ് ഈ ആഴ്ച അവസാനിച്ചത് .ഈ ആഴ്ചയിൽ എനിക്ക് 10 lesson plan പൂർത്തിയാക്കുന്നതിന് വേണ്ടി സാധിച്ചു .




Comments
Post a Comment